Latest NewsIndia

ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ജയ്പൂര്‍: ഭാര്യയെ യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാത്രി ജയ്പൂരിലായിരുന്നു സംഭവം. 32കാരനായ ജുമാന്‍ സിങ് ആണ് ഭാര്യ പൂജയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ജുമാന്‍ സിങ്ങിന് സംശയമുണ്ടായിരുന്നു. ഇത് സംബന്ധിച്ച്‌ പലതവണ ഇവര്‍ തര്‍ക്കത്തിലേര്‍പ്പിട്ടിരുന്നതായും പ്രകോപിതനായ ഇയാള്‍ പൂജയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button