ഹൈദരാബാദ്: യുവാവ് മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഹൈദരാബാദിലായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ വിജയ കുമാര്‍ എന്ന യുവാവ് ഇരുപത്തിമൂന്നുകാരിയായ ഭാര്യയുമായി വഴക്കുണ്ടാക്കി. വാക്കുതര്‍ക്കം രൂക്ഷമാകുകയും ഭാര്യയെ വിജയ കുമാര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആറ് വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. പ്രതി ഒളിവിലാണ്.
Post Your Comments