Latest NewsHealth & Fitness

വിറ്റാമിന്‍ ബിയുടെ കുറവ് എങ്ങനെ തിരിച്ചറിയാം?

 

മനുഷ്യ ശരീരത്തിന് ആവശ്യമായ അവിഭാജ്യ ഘടകമാണ് വിറ്റാമിന്‍ ബി. വിറ്റാമിന്‍ ബി തന്നെ പലതരത്തിലുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഉത്സാഹവും പ്രസരിപ്പും നിലനിര്‍ത്താനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പല തരത്തിലുള്ള ഈ വിറ്റാമിനുകള്‍ വ്യത്യസ്തമായ ഭക്ഷണങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. വിറ്റാമിന്‍ ബി ലഭിക്കുന്ന ഭക്ഷണങ്ങളും അവയുടെ ന്യൂനത ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്നും രോഗലക്ഷണങ്ങളിലൂടെ അറിയാന്‍ സാധിക്കും. വിറ്റാമിന്‍ ബിയുടെ ന്യൂനത ശരീരത്തില്‍ ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കാഴ്്്ചക്കുറവ്, ഓര്‍മ്മക്കുറവ്, മനംപിരട്ടല്‍, ക്ഷീണം, തളര്‍ച്ച, കൈകാലുകളില്‍ തരിപ്പ്, വിളര്‍ച്ച, ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ വിറ്റാമിന്‍ ബിയുടെ കുറവ് മൂലം സംഭവിക്കാം. വിറ്റാമിന്‍ ബി12 മാംസങ്ങളില്‍ നിന്നും പാലുല്‍പനങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും വിറ്റാമിന്‍ ബി 7 നും വിറ്റാമിന്‍ ബി 9 നും ലഭിക്കുന്നു.

വിറ്റാമിന്‍ ബി കുറയുന്നതിനാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ പരിശോധിക്കാം.

വിറ്റാമിന്‍ ബി1, ബി2

വിറ്റാമിന്‍ ബി1 തയാമിന്‍ എന്നും വിറ്റാമിന്‍ ബി2 റൈബോഫ്‌ളാവിന്‍ എന്നുമാണ് അറിയപ്പെടുന്നത്. കണ്ണുകളുടെ ആരോഗ്യത്തിന് ഈ രണ്ട് വിറ്റാമിനുകളും അത്യാവശ്യമാണ്. പച്ചിലക്കറികള്‍, പാല്‍, മുട്ട , ധാന്യങ്ങള്‍ എന്നിവ വിറ്റാമിന്‍ ബി1,ബി2 വാല്‍ സമ്പന്നമാണ്.

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12 ന്റെ കുറവ് അനീമിയയ്ക്ക് കാരണമാകുന്നു. ദീര്‍ഘകാലം കുറഞ്ഞു നില്‍ക്കുന്ന ബി 12 ന്റെ അളവ് വിഷാദരോഗം, മറവി രോഗം പാരണോയ എന്നിവയ്ക്കും കാരണമാകുന്നു. ക്ഷീണം, തളര്‍ച്ച, കൈകാലുകളില്‍ തരിപ്പ് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. വിറ്റാമിന്‍ ബി 12 ലഭിക്കാന്‍ പാല്‍, മുട്ട, മത്സ്യം, ചീസ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വിറ്റാമിന്‍ ബി9

വിറ്റാമിന്‍ ബി9 ഫോളിക് ആസിഡ് എന്നും അറിയപ്പെടുന്നു. ഇതിന്റെ കുറവ് ശരീരത്തില്‍ വിളര്‍ച്ചയ്ക്കും അതിസാരത്തിനും കാരണമാകുന്നു. ഈ വൈറ്റമിന്‍ ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമാണ്.അമ്മയ്ക്കുണ്ടാകുന്ന വിറ്റാമിന്‍ ബി9 ന്റെ കുറവ് ഗര്‍ഭസ്ഥശിശുവിന് ജനിതക വൈകല്യമുണ്ടാകാന്‍ കാരണമാകുന്നു.

സിട്രസ് ഫ്രൂട്ട്സ്, ബീറ്റ്റൂട്ട്, മത്സ്യം, മുഴു ധാന്യങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ വിറ്റാമിന്‍ ബി9 നാല്‍ സമ്പന്നമാണ്.

വിറ്റാമിന്‍ ബി 3

വിറ്റാമിന്‍ ബി3 യെ നിയാസിന്‍ എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണം ഊര്‍ജമാക്കി മാറ്റാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ ബി 3 ഉപകരിക്കുന്നു. ഇതിന്റെ കുറവ് മനംപിരട്ടലിനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കുന്നു.

കോഴിഇറച്ചി, മത്സ്യം, കപ്പലണ്ടി, മുഴു ധാന്യങ്ങളായ ഗോതമ്പ്, ബാര്‍ലി എന്നിവയില്‍ നിന്നും ആവശ്യാനുസരണമുള്ള വിറ്റാമിന്‍ ബി 3 ലഭ്യമാകും.

വിറ്റാമിന്‍ ബി6

വിറ്റാമിന്‍ ബി6 ന്റെ ന്യൂനത തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍ ഉണ്ടാക്കുന്നു. തൊലിപ്പുറത്ത് ചൊറിച്ചില്‍, വിണ്ടുകീറല്‍ എന്നിവയ്ക്കും കാരണമാകുന്നു. മാത്രമല്ല വിളര്‍ച്ച, വിഭ്രമം, വിഷാദ രോഗം എന്നിവയ്ക്കും വഴിവെയ്ക്കുന്നു.

ട്യൂണ സാല്‍മണ്‍ എന്നീ മത്സ്യങ്ങളിലും ധാന്യങ്ങളിലും, ചീര, തണ്ണിമത്തന്‍ തുടങ്ങിയവയിലും ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകളുടെ കുറവ് അത് ഏതായാലും ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുക തന്നെ ചെയ്യും. അതിനാല്‍ സമീകൃത ആഹാരത്തിലൂടെ എല്ലാ വിറ്റാമിനുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button