ഊണിനായി വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നവരാണ് പലരും. അതിനായി മറ്റ് പല രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണത്തിന്റെ ചേരുവകള്‍ നാം കടമെടുക്കാറുണ്ട്. അതുപോലെ ബീഫ് കൊണ്ട് വ്യത്യസ്തതകള്‍ തീര്‍ക്കുന്നവരാണ് നമ്മള് ഏവരും. ഇന്ന് നമുക്ക് ചൈനയിലെ ഡ്രാഗണ്‍ ബീഫ് പരീക്ഷിച്ചാലോ…. രുചികരമായ ചൈനീസ് വിഭവമായ ഡ്രാഗണ്‍ ബീഫ് തയ്യാറാക്കുന്ന വിധം നമുക്ക് നോക്കാം.
തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…
1- ബീഫ് – കാല് കിലോ (സ്ട്രിപ്സ് ആയി മുറിച്ചത്)
2- സോയ സോസ് – 1 ടീസ്പൂണ്‍
വിനാഗിരി – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
3- ചിലി സോസ് – 1 ടീസ്പൂണ്‍
കോണ്‍ഫ്ലോര്‍ – അര ടേബിള്‍സ്പൂണ്‍
മൈദ – അര ടേബിള്‍സ്പൂണ്‍
4- വറ്റല്‍ മുളക് – 3 എണ്ണം
കശുവണ്ടി – 10 എണ്ണം
ഇഞ്ചി – അര ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി – അര ടേബിള്‍സ്പൂണ്‍
സവാള – 1 എണ്ണം
ക്യാപ്സിക്കം – 1 എണ്ണം
ക്യാരറ്റ് – 1 എണ്ണം
കുരുമുളക് – 4 എണ്ണം
വറ്റല്‍ മുളക് – 3 എണ്ണം
ചിലി സോസ് – അര ടീസ്പൂണ്‍
സോയ സോസ് – അര ടീസ്പൂണ്‍
സ്പ്രിങ് ഒനിയന്‍ – ഒരു ടേബിള്‍സ്പൂണ്‍
പഞ്ചസാര – കാല് ടീസ്പൂണ്‍
എള്ളെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ബീഫ് സ്ട്രിപ്സും ഒന്നാമത്തെ ചേരുവകളും ചേര്‍ത്ത് കുക്കറില്‍ മുക്കാല്‍ വേവിക്കുക. ഇനി ഇത് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് പുരട്ടി വയ്ക്കുക. അര മണിക്കൂര്‍ വെച്ചശേഷം എണ്ണയില്‍ വറുത്ത് കോരാം. ഇനി ഈ എണ്ണയില്‍ മൂന്നാമത്തെ ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് വഴറ്റാം. ഇനി ബീഫ് ചേര്‍ക്കാം. അവസാനം സ്പ്രിങ് ഒനിയനും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം.
ഡ്രാഗണ്‍ ബീഫ് തയ്യാറായി…
Post Your Comments