ഏകാദശിവ്രതം അവസാനിക്കുന്നതിനു മുന്‍പായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ സമയത്ത് വ്രതമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാകാന്‍ സഹായിക്കും എന്നാണു വിശ്വാസം.
ഏകാദശിവ്രതത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും (ഏകദേശം 15 നാഴിക) ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ കാല്‍ഭാഗവും ചേരുന്ന സമയത്തെയാണ് ഹരിവാസരം എന്നു പറയുന്നത്. അതുകൊണ്ട് ഹരിവാസരം 30 നാഴികയോട് അടുത്ത സമയമാണ്. അതായത്, 12 മണിക്കൂറോളം വരുന്ന സമയമാണ് ഹരിവാസരം. ചിലപ്പോള്‍ 12 മണിക്കൂറിലധികവും വരും.
Post Your Comments