Latest NewsIndia

ലോട്ടറിയുടെ വിധി ഇന്നറിയാം; നിര്‍ണായക ജിഎസ്ടി യോഗം ഇന്ന്

ന്യൂഡല്‍ഹി: സംസ്ഥാന-സംസ്ഥാനേതര ലോട്ടറി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ജി എസ് ടി കൗണ്‍സില്‍ ചേരും. രാജ്യമാകെ ഒറ്റ നികുതി മതിയെന്നാണ് ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ ശുപാര്‍ശ.

സര്‍ക്കാര്‍, സ്വകാര്യ ലോട്ടറികളുടെ ജിഎസ്ടി നിരക്ക് ഏകീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പതിനെട്ടോ ഇരുപത്തിയെട്ടോ ശതമാനമാക്കി ലോട്ടറി ജിഎസ്ടി ഏകീകരിക്കാനാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നിരക്ക് ഏകീകരിക്കുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണെന്നും ഇത് അഴിമതിക്കു വഴി വെക്കുമെന്നുമാണ് കേരളമുള്‍പ്പെടയുള്ള സംസ്ഥാനങ്ങളുടെ ആരോപണം.

സംസ്ഥാന ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് കേരളം ആവശ്യപ്പെടും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്‌ലാറ്റുകളുടേയും ജിഎസ്ടിയില്‍ ഇളവു നല്‍കുന്നതിനെക്കുറിച്ചും കൗണ്‍സില്‍ ചര്‍ച്ചചെയ്യും. കഴിഞ്ഞ തവണ വീഡിയോ കോണ്‍ഫറന്‍സ് വഴി കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും നേരിട്ടുള്ള ചര്‍ച്ച വിവിധ സംസ്ഥാങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിമന്റിന്റെ ജിഎസ്ടി നിരക്കില്‍ ഇളവു നല്‍കുന്ന കാര്യവും കൗണ്‍സില്‍ പരിഗണിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button