ഹനോയി: വിയറ്റ്‌നാമിലെ രണ്ട് മുന്‍ വാര്‍ത്താ വിനിമയമന്ത്രിമാര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായി. ടെലിവിഷന്‍ സ്ഥാപനം വാങ്ങുന്നതില്‍ ഇവര്‍ നടത്തിയ ഇടപെടലാണ് അഴിമതി നടത്തിയത്. 2015ലാണ് പൊതുമേഖലാ സ്ഥാപനമായ മൊബിഫോണ്‍ വന്‍തുക നല്‍കി സ്വകാര്യ കമ്പനിയായ ഓഡിയോ വിഷ്വല്‍ ഗ്ലോബല്‍ വാങ്ങാനുള്ള കരാറില്‍ മന്ത്രിമാര്‍ ഒപ്പുവച്ചത്.
വാങ്ങല്‍ പൂര്‍ത്തിയാകാത്ത കരാര്‍ ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കി.അഴിമതിയില്‍ മൊബിഫോണ്‍ ഡയറക്ടറും പ്രതിയാണ്.അഴിമതിക്കും കോഴയ്ക്കുമെതിരെയുള്ള പ്രചാരണം ശക്തിപ്പെടുമ്പോഴാണ് വിയറ്റ്‌നാമിലെ അറസ്റ്റ്.
2016 മുതല്‍ അഴിമതി നടത്തിയ നിരവധി ബാങ്കര്‍മാരും വ്യവസായികളും ഉദ്യോഗസ്ഥരും പിടിയിലായിട്ടുണ്ട്.
Post Your Comments