തിരുവനന്തപുരം: വ്യക്തികള്‍ തമ്മിലുള്ള പകയുടെയും വിദ്വേഷത്തിന്റെയും ഫലമായുണ്ടായ കൊലപാതകത്തെ രാഷ്ട്രീയ സംഭവമായി പ്രചരിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കരുതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അപക്വവും പ്രതികാരബുദ്ധി വളര്‍ത്തുന്നതുമാണ് അത്തരം സമീപനം. അത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടവരുത്തും. കോണ്‍ഗ്രസ് നേതാക്കള്‍ സമാധാനത്തിന്റെ മഹാമുനി ചമയേണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട്ടെ കൊലപാതകങ്ങള്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇ പി.
സര്‍ക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങളെല്ലാം പെരിയ സംഭവത്തില്‍ മുങ്ങിപ്പോയെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണ്. ആരും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത സംഭവമാണ് അവിടെയുണ്ടായത്. സിപിഐ എം ഒരു കൊലപാതകത്തെയും ന്യായീകരിക്കുന്നില്ല. അക്രമത്തിന്റെയും മസില്‍പവറിന്റെയും രാഷ്ട്രീയമല്ല ഞങ്ങള്‍ കൈകാര്യംചെയ്യുന്നത്. ആര്‍എസ്എസ്സും സംഘപരിവാരവും ഇന്ത്യയിലാകെ ഈ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. മുമ്പ് കണ്ണൂര്‍ ജില്ലയിലും കേരളത്തിലാകെയും കോണ്‍ഗ്രസും അതാണ് നടപ്പാക്കിയത്.
Post Your Comments