KeralaLatest News

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചി കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി. തീപിടുത്തത്തില്‍ അട്ടിമറി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ് കോര്‍പ്പറേഷന്റെ ആവശ്യം. ഇതേതുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സുരക്ഷ ശക്തമാക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നാല് തീപിടുത്തമാണ് ഇവിടെ ഉണ്ടായത്. ചൂട് കൂടുമ്പോള്‍ പ്ലാസ്റ്റിക്ക് കത്തുന്നത് പോലെ പടി പടിയായല്ല ഇവിടെ തീപടര്‍ന്നത്. ഭീമമായ മാലിന്യ കൂമ്പാരങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തീഗോളമാകുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന കോര്‍പ്പറേഷന്‍ വാദങ്ങള്‍ക്ക് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. ആദ്യം സ്ഥാപിച്ച സിസിസിവി ആരോ കത്തിച്ചു കളഞ്ഞതും ഇതിന് ശേഷം സ്ഥാപിച്ച വൈഫൈ സംവിധാനമുള്ളതും അധികം വൈകാതെ ചിലര്‍ നശിപ്പിച്ച് കളഞ്ഞു.

തീപ്പിടുത്തം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. കൊച്ചി കോര്‍പ്പറേഷനെ കൂടാതെ സമീപത്തുള്ള നഗരസഭകളും,പഞ്ചായത്തുകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കണക്കുകളില്ലാത്ത മാലിന്യമാണ് ബ്രഹ്മപുരം പ്ലാന്റില്‍ മാസങ്ങളായി നിക്ഷേപിച്ചത്. തീപ്പിടുത്തതിന് പൂര്‍ണ്ണ പരിഹാരമാകാതെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം വരും ദിവസങ്ങളില്‍ ബ്രഹ്മപുരത്തേക്ക് എത്തിക്കാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button