Latest NewsInternational

അമ്മയെ കൊന്ന് ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി സൂക്ഷിച്ച സംഭവം : മകന്‍ നരഭോജി : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

മാഡ്രിഡില്‍: അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയാണെന്ന് സൂചന. സ്‌പെയിനിലെ മാഡ്രിഡിലാണ് സംഭവം. കഴിഞ്ഞ ഒരു മാസമായി തന്റെ കൂട്ടുകാരിയെ കാണാനില്ലയെന്ന് ഒരു സ്ത്രീ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് 66കാരിയായ സ്ത്രീയെ അന്വേഷിച്ച് പോലീസ് അവരുടെ വീട്ടിലെത്തി.

ആ സമയത്ത് 26കാരനായ മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പോലീസ് യുവാവിനെ ചോദ്യം ചെയ്തു. യുവാവിന്റെ മറുപടിയില്‍ സംശയം തോന്നിയ പോലീസ് വീട് പരിശോധിച്ചപ്പോഴാണ് വൃദ്ധയുടെ ശരീരഭാഗം വെട്ടി നുറുക്കി കഷണങ്ങളാക്കി പാത്രങ്ങളില്‍ സൂക്ഷിച്ചത് കണ്ടെത്തിയത്.

എന്നാല്‍ 68 കാരിയുടെ പല അവയവങ്ങളും കണ്ടെത്താന്‍ സാധിച്ചില്ല. കുടലിന്റെ അവശിഷ്ടങ്ങള്‍ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നയിടത്ത് നിന്ന് കണ്ടെത്തി. മനുഷ്യനെ തിന്നുന്ന മനുഷ്യനാണ് 26കാരനായ യുവാവ് എന്നാണ് സ്പെയിനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button