ലാപാസ്: ഒക്ടോബറില്‍ നടക്കുന്ന ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇവൊ മൊറാലിസ് തന്നെ വിജയിക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 14നും 19നും ഇടയില്‍ ടാല്‍ ക്യുവാല്‍ കമ്പനി നടത്തിയ സര്‍വെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 35.6 ശതമാനം വോട്ടുകളാണ് മൊറാലിസിന് ലഭിച്ചിക്കുക. എതിര്‍സ്ഥാനാര്‍ത്ഥിയും മുന്‍പ്രസിഡന്റുമായ കാര്‍ലോസ് മെസ 30.5 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വെയില്‍ പറയുന്നു. മറ്റൊരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഓസ്‌കര്‍ ഓര്‍ടിസിന് 6.6 ശതമാനം വോട്ടും ബാക്കി സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം കൂടി 10.6 ശതമാനം വോട്ടുമാണ് നേടാകുക.
‘മൂവ്‌മെന്റ് ടുവേര്‍ഡ്‌സ് സോഷ്യലിസം’ സ്ഥാനാര്‍ത്ഥിയായ ഇവൊ മൊറാലിസ് ജനുവരി 27ന് നടന്ന പ്രൈമറി ഇലക്ഷനില്‍ വിജയിച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത്. 2006 മുതല്‍ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയിച്ച് പ്രസിഡന്റായി തുടരുന്ന മൊറാലിസിന് ഇത് നാലാം അങ്കമാണ്. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ ചേരിയുടെ ഉറച്ച ശബ്ദമായ മൊറാലിസ് ബൊളീവിയയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ഗോത്രവര്‍ഗക്കാരന്‍ കൂടിയാണ്.
Post Your Comments