KeralaLatest News

അഭിനയം നിര്‍ത്തിയാലോ എന്നുവരെ ചിന്തിച്ചു: സിനിമയില്‍ നിന്നുണ്ടായത് മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി കനി കുസൃതി

മീടൂ മൂവ്‌മെന്റുകള്‍ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകള്‍ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമായി

കൊച്ചി: സിനിമാ മേഖലയില്‍ തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി കനി കുസൃതി. വേഷങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യണമായിരുന്നെന്ന് കനി പറഞ്ഞു. കൊച്ചി ബിനാലെ വേദിയില്‍ ഡബ്ല്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനവേദിയിലായിരുന്നു കനിയുടെ വെളിപ്പെടുത്തല്‍.

സിനിമയില്‍ നിന്നും നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും.നല്ല വേഷങ്ങള്‍ലഭിക്കുവാനായി ചില സംവിധായകര്‍ക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നത് അവര്‍ക്ക് അത് നിര്‍ബന്ധമായിരുന്നെന്നും കനി പറയുന്നു. അതേസമയം ഇത്തരത്തിലുള്ള അനുഭവങ്ങളില്‍ നിന്നും രക്ഷപ്പെടാനായി അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

പെണ്‍ശബ്ദങ്ങള്‍ ഉയര്‍ന്നുതന്നെ കേള്‍ക്കണം. മീടൂ മൂവ്‌മെന്റുകള്‍ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകള്‍ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമായി. സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ ആഗ്രഹവുമായാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. എന്നാല്‍, നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം തന്നെ നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചുപോയി എന്നാണ് കനി പറഞ്ഞത്. അതേസമയം കനിയുടെ വേളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകര്യം ചെയ്തിട്ടുള്ള നടിയാണ് കനി. കേരള കഫെ, നത്തോലി ചെറിയ മീനല്ല, കോക്ക്‌ടെയില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ശിക്കാര്‍ എന്നീ സിനിമകളില്‍ കനി അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button