തിരുവനന്തപുരം : കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു.ഗൂഡാലോചനയിൽ ഉൾക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം യൂത്ത് കോൺഗ്രസിന്‍റെ മാർച്ച് കൊച്ചിയിൽ സംഘർഷത്തിൽ കലാശിച്ചു. ആലുവ എസ് പി ഓഫീസിലേക്കും കൊച്ചി കമ്മീഷണർ ഓഫീസിലേക്കും 11.45 ലാണ് മാർച്ച് തുടങ്ങിയത്. കോർപറേഷൻ ഓഫീസിന് മുന്നിൽ മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. അതിനെത്തുടർന്ന് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഇതിന് ശേഷവും മുദ്രാവാക്യം വിളി തുടർന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആലുവയിൽ യൂത്ത് കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്തത് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കുര്യാക്കോസാണ്.
Post Your Comments