തങ്ങള്‍ ഇന്ത്യക്കാരാണെന്ന് സ്വയം തെളിയിച്ചവരാണെന്നും ജാതിയ്ക്കും മതത്തിനും പ്രസക്തിയില്ലെന്നും സിആര്‍പിഎഫ്. ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസൈനികവിഭാഗത്തിന്റെ വക്താവാണ് മുഖ്യവക്താവിന്റെ ട്വീറ്റ് വഴിയാണ് സേന ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്.
പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട 40 സൈനികരുടെ പേരിനൊപ്പം ജാതിയും എഴുതി പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയായിരുന്നു സിആര്‍പിഎഫിന്റെ പ്രതികരണം. ഒട്ടും കൂടാതെയും കുറയാതെയും സേന ഇന്ത്യക്കാരെന്ന് തെളിയിച്ചതാണെന്നും ജാതിയുടെയും നിറത്തിന്റെയും മതത്തിന്റെയും പേരിലുള്ള രൂക്ഷമായ വിഭജനം ഞങ്ങളുടെ രക്തത്തില്‍ ഇല്ലെന്നുമായിരുന്നു സിആര്‍പിഎഫിന്റെ ട്വീറ്റ്.
അര്‍ത്ഥരഹിതമായതും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നതുമായ രചനകള്‍ക്കായി വീരബലിദാനികളെ അപമാനിക്കുന്നത് കര്‍ശനമായും ഒഴിവാക്കണമെന്നും സേന ഓര്‍മ്മിപ്പിച്ചു. ഭീകരാക്രമണത്തിന് ശേഷം അവയവങ്ങള്‍ ചിതറിത്തെറിച്ചു കിടക്കുന്ന ഫോട്ടോകളും മറ്റും സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നതിനും സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമെതിരെ സിആര്‍പിഎപ് മുമ്പ തന്നെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തര സുരക്ഷാ ചുമതലകള്‍ക്കായി 3 ലക്ഷം പേരെയാണ് സിആര്‍പിഎഫ് രാജ്യത്ത് വിന്യസിക്കുന്നത്.
Post Your Comments