KeralaLatest News

“ഞങ്ങൾ മാറി, മാറി”എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് : വി ടി ബല്‍റാം

പാലക്കാട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ സിപിഎമ്മിനെതിരെ വിമർശനവുമായി വി ടി ബല്‍റാം എംഎൽഎ. ഞങ്ങൾ മാറി, മാറി”എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി ടി ബല്‍റാം വിമർശിക്കുന്നു.

സാധാരണ ഗതിയിലുള്ള പരോളാണ് ഇയാളുടേതെങ്കിൽ അക്കാലയളവിൽ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാൾക്കവകാശമുണ്ട്. എന്നാൽ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കിൽ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണ്. ഇതുപോലുള്ള ക്രിമിനലുകൾക്ക് നിങ്ങൾ പിന്തുണ തുടരുന്നിടത്തോളം നിങ്ങളിപ്പോൾ അണിയാൻ ശ്രമിക്കുന്ന സമാധാന മേലങ്കി ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ആട്ടിൻതോൽ മാത്രമാണെന്ന് ഇന്നാട്ടിലെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ട് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിപിഎം ക്രിമിനൽ മുഹമ്മദ് ഷാഫിയുടെ അടിച്ചുപൊളി നൃത്തരംഗങ്ങൾ മാധ്യമങ്ങളിൽ കാണുന്നു. ഇയാളുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കിൽ അക്കാലയളവിൽ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാൾക്കവകാശമുണ്ട്. എന്നാൽ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കിൽ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണ്.

”ഞങ്ങൾ മാറി, മാറി”എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ. ഇതുപോലുള്ള ക്രിമിനലുകൾക്ക് നിങ്ങൾ പിന്തുണ തുടരുന്നിടത്തോളം നിങ്ങളിപ്പോൾ അണിയാൻ ശ്രമിക്കുന്ന സമാധാന മേലങ്കി ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ആട്ടിൻതോൽ മാത്രമാണെന്ന് ഇന്നാട്ടിലെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവും.

https://www.facebook.com/photo.php?fbid=10156448244359139&set=a.10150384522089139&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button