ന്യൂ ഡൽഹി : ഷൂട്ടിംഗ് ലോകകപ്പ് വനിതാ വിഭാഗത്തിൽ 16 വര്‍ഷത്തിനുശേഷം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 10 മീറ്ററര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അപുര്‍വി ചണ്ഡേലയാണ് സ്വർണ്ണം അണിഞ്ഞത്. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ 252.9 പോയിന്റ് നേട്ടത്തോടെ അപുര്‍വി സ്വർണ്ണം ഉറപ്പിക്കുകയായിരുന്നു.
യോഗ്യതാ റൗണ്ടില്‍ 634 പോയന്റ് നേടി ലോക റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്ത റൗസോ വെള്ളി നേടിയപ്പോള്‍ ചൈനയുടെ തന്നെ സു ഹോംഗ് വെങ്കലം നേടി. കഴിഞ്ഞ വര്‍ഷത്തെ മ്യൂണിക് ലോകകപ്പില്‍ അവസാന റൗണ്ട് വരെ മുൻപിൽ നിന്ന പുര്‍വി അവസാന റൗണ്ടില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിനുള്ള പകരംവീട്ടൽ കൂടിയാണ് ഇത്തവണത്തെ സ്വർണ്ണ നേട്ടം.
Post Your Comments