ഒല്ലൂര്‍: കാലിക്കറ്റ് സര്‍വകലാശാലാ ഡി സോണ്‍ കലോല്‍സവത്തിനിടെ യുവതിയേയും പോലീസുകാരേയും ആക്രമിച്ച കേസില്‍ എസ്എഫ്‌ഐക്കാരാണെന്ന് സ്ഥിരീകരണം. കേസിലെ മൂന്ന് പ്രതികളെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്. ഇവരെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്.
കുട്ടനെല്ലൂര്‍ ഗവ. കോളജില്‍ ബുധന്‍ രാത്രിയിലാണു സംഭവം. സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ കലോല്‍സവത്തിനിടെ യുവതിയെ പ്രതികള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. യുവതിയെയും 2യുവാക്കളെയും ബാഡ്ജ് ധരിച്ചെത്തിയ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു.
യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പോലീസുകാരെയും പ്രതികള്‍ ആക്രമിച്ചു. എസ്‌ഐ സിദ്ധിഖ്, സിവില്‍ പൊലീസുകാരായ വിവേക്, ശ്രീജിത്ത് എന്നിവര്‍ക്കു പരുക്കേറ്റു.
എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയടക്കമുള്ളവര്‍ക്കെതിരെ യുവതി മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ പോലീസിനെ ആക്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതസമയം കലോത്സവ നടത്തിപ്പിനെ ബാധിക്കുമെന്ന് കണക്കു കൂട്ടലിലാണ് സംങവം നടന്നപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത് എന്നാണ് സൂചന.
Post Your Comments