Latest NewsIndia

അനധികൃത സ്വത്ത് സമ്പാദനം – കേസ് രേഖയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വാദ്ര കോടതിയില്‍

ന്യൂഡല്‍ഹി:  തനിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ രേഖകളുടെ പകര്‍പ്പ് തേടി വ്യവസായിയും പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. വിദേശത്ത് അടക്കം അനധികൃത സ്വത്ത് സമ്പാദിച്ചതിനാണ് വാദ്രക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് കേസ് എടുത്തിരിക്കുന്നത്. അപേക്ഷ ഫെബ്രുവരി 25ന് പരിഗണിക്കും.

ഒരു ടെലികോം ഇടപാടില്‍ കമ്മിഷന്‍ ലഭിച്ച തുകയ്‌ക്ക് ലണ്ടനില്‍ ഫ്ളാറ്റുകളും മറ്റു വസ്‌തുക്കളും വാങ്ങിക്കൂട്ടിയെന്ന കേസില്‍ എന്‍ഫോഴ്സ്‌മെന്റ് നിരവധി തവണ വാദ്രയെ ചോദ്യം ചെയ്തിരുന്നു. കേസില്‍ മാര്‍ച്ച്‌ രണ്ടുവരെ വാദ്രക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button