Latest NewsHealth & Fitness

പ്രമേഹത്തിന് കഴിക്കാം ഒരു പിടി നട്‌സ്

പ്രമേഹത്തിന് പലവിധ ചികിത്സകള്‍ നോക്കുന്നവര്‍ ഏറെയാണ്. അതിനു മുന്‍പ് പ്രമേഹം വരുന്നത് നമുക്ക് തടയാന്‍ സാധിച്ചാല്‍ നല്ലതല്ലെ. നട് സ് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, കൊളസ്‌ട്രോള്‍ എന്നിവ വരാതിരിക്കാനും നട്‌സ് കഴിക്കുന്നത് ?ഗുണം ചെയ്യും. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവര്‍ കഴിക്കേണ്ട നട്‌സ് ഏതൊക്കെയാണെന്ന് നോക്കാം.

പിസ്ത…

ദിവസവും ഒരു ബൗള്‍ പിസ്ത കഴിക്കുന്നത് പ്രമേഹരോഗികളില്‍ ക്ഷീണം അകറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിന്‍ ബി രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു.

അണ്ടിപരിപ്പ്….

പ്രമേഹം തടയാന്‍ ഏറ്റവും നല്ലതാണ് അണ്ടിപരിപ്പ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും ഒരുപിടി അണ്ടിപരിപ്പ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. നട്‌സുകളില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാല്‍ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബി എം സി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

നിലക്കടല…

ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ചുവപ്പുമുന്തിരിയില്‍ കാണപ്പെടുന്ന റെഡ്വെരാട്രോള്‍ എന്ന ഫിനോളിക് ആന്റിഓക്‌സിഡന്റ് നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അര്‍ബുദം, ഹൃദ്രോഗം, നാഡീരോഗങ്ങള്‍, മറവിരോഗം എന്നിവയെല്ലാം തടയാന്‍ സഹായിക്കുന്നു. നിലക്കടല കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തസമ്മര്‍ദം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്.

ബദാം…

പ്രമേഹരോഗികള്‍ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും ബദാം നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് നാലോ അഞ്ചോ ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. രാവിലെ തൊലി കളഞ്ഞ ശേഷം ബദാം കഴിക്കാം.

വാള്‍നട്ട്…

ദിവസവും ഒരു പിടി വാല്‍നട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വാള്‍നട്ടില്‍ കലോറി ഉണ്ടെങ്കിലും ശരീരഭാരം കൂടില്ല. വാള്‍നട്ട്സ് കഴിക്കുന്ന ആളുകള്‍ക്ക് വയര്‍ എപ്പോഴും നിറഞ്ഞിരിക്കുകയും ഭക്ഷണം കഴിക്കാനുള്ള ത്വര കുറയുകയും ചെയ്യുന്നതായാണ് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button