![SPECIAL-FARE-TRAIN](/wp-content/uploads/2019/02/special-fare-train.jpg)
ചെന്നൈ•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളം-ഹൈദരാബാദ്, തിരുവനന്തപുരം കൊച്ചുവേളി-ഹൈദരാബാദ്, ചെന്നൈ എഗ്മോര്‍-കൊല്ലം റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.
എറണാകുളം-ഹൈദരാബാദ്
ട്രെയിന്‍ നം. 07118 എറണാകുളം-ഹൈദരാബാദ് സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ 2019 മാര്‍ച്ച് 07, 14, 21, 28, ഏപ്രില്‍ 04, 11, 18, 25 തീയതികളില്‍ രാത്രി 9.30 എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 10.55 ന് ഹൈദരാബാദിലെത്തും.
ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കട്പടി, ചിറ്റൂര്‍, തിരുപ്പതി, റെനിഗുണ്ട, ഗുഡുര്‍, നെല്ലൂര്‍, ഓംഗോള്‍, തെനാലി, ഗുണ്ടൂര്‍, പിടുഗുരല്ല, നല്‍ഗോണ്ട, സെക്കന്ദരാബാദ് എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
ഒരു എസി 2 ടയര്‍, ഒരു എസി 3 ടയര്‍, 15 സ്ലീപ്പര്‍ ക്ലാസ്സ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.
കൊച്ചുവേളി-ഹൈദരാബാദ്
ട്രെയിന്‍ നം. 07116 കൊച്ചുവേളി-ഹൈദരാബാദ് സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ 2019 മാര്‍ച്ച് 04, 11, 18, 25, ഏപ്രില്‍ 01, 08, 15, 22, 29 തീയതികളില്‍ രാവിലെ 7.45 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹൈദരബാദിലെത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, വാണിയമ്പാടി, കട്പടി, ചിറ്റൂര്‍, തിരുപ്പതി, റെനിഗുണ്ട, ഗുഡുര്‍, നെല്ലൂര്‍, ഓംഗോള്‍, തെനാലി, ഗുണ്ടൂര്‍, പിടുഗുരല്ല, നല്‍ഗോണ്ട, സെക്കന്ദരാബാദ് എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
ഒരു എസി 2 ടയര്‍, ഒരു എസി 3 ടയര്‍, 15 സ്ലീപ്പര്‍ ക്ലാസ്സ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.
ചെന്നൈ എഗ്മോര്‍-കൊല്ലം
ട്രെയിന്‍ നം. 06031 ചെന്നൈ എഗ്മോര്‍-കൊല്ലം സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ 2019 മാര്‍ച്ച് 29 ന് വൈകുന്നേരം 5 മണിക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.20 ന് കൊല്ലത്ത് എത്തിച്ചേരും.
ട്രെയിന്‍ നം. 06032 കൊല്ലം-ചെന്നൈ എഗ്മോര്‍ സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ 2019 മാര്‍ച്ച് 31 ന് രാവിലെ 11.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30 ന് ചെന്നൈയില്‍ എത്തിച്ചേരും.
2 എ.സി 3 ടയര്‍, 7 സ്ലീപ്പര്‍ ക്ലാസ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.
താംബരം, ചെങ്ങല്‍പ്പേട്ട്, വില്ലുപുരം, വൃധാചാലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദുനഗര്‍, തിരുട്ടങ്ങല്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പമ്പകോവില്‍ശണ്ടി, കടയനല്ലൂര്‍, തെങ്കാശി, ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, ഇടമണ്‍, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
Post Your Comments