കൊച്ചി : വീണ്ടും തീപിടിത്തം. എറണാകുളം കൊച്ചി മംഗള വനത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടു അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.
ചില മരങ്ങള്‍ കത്തി നശിച്ചു. ചെറുമരങ്ങളിലെ ഇലകളിലേക്കും തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട് എന്നാണ് വിവരം. സമീപത്തെ മൈതാനത്തേയ്ക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്‌സ്. ഉണങ്ങിയ പുല്ലിന് തീ പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments