Latest NewsInternational

ഇ​ന്ത്യ-​പാ​ക് ബ​ന്ധം വ​ള​രെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ-​പാ​ക് ബ​ന്ധം വ​ള​രെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെന്ന് വ്യക്തമാക്കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. എ​എ​ഫ്പി വാ​ര്‍​ത്താ ഏ​ജ​ന്‍​സിയാണ് ഇക്കാര്യം റി​പ്പോ​ര്‍​ട്ട് ചെയ്യുന്നത്. ര​ണ്ടു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ളതെന്നും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും ട്രം​പ് പറഞ്ഞതായാണ് സൂചന.

മുൻപ് ​പുല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചും ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ക്കു പി​ന്തു​ണ ആ​വ​ര്‍​ത്തി​ക്കു​ന്ന​താ​യും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രേ പാ​കി​സ്ഥാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ട്രം​പ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button