KeralaLatest News

പി .ചി​ദം​ബ​ര​ത്തെ പ്രോ​സി​ക്യൂ​ട്ട് ചെയ്യാൻ അനുമതി

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ ധ​ന​മ​ന്ത്രി​യു​മാ​യ പി .ചി​ദം​ബ​ര​ത്തെ പ്രോ​സി​ക്യൂ​ട്ട് ചെയ്യാൻ അനുമതി. ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ സി​ബി​ഐ​ക്ക് കേ​ന്ദ്ര​സ​ര്‍ക്കാരാണ് അനുമതി നൽകിയത്. ​ജ​നു​വ​രി 21 ന് ​സി​ബി​ഐ ന​ല്‍​കി​യ അ​പേ​ക്ഷ‍​യി​ലാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.

ഉടൻതന്നെ സി​ബി​ഐ ചി​ദം​ബ​ര​ത്തി​നെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ചി​ദം​ബ​ര​ത്തെ​യും മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തെ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തി​രു​ന്നു. 2007 ല്‍ ​യു​പി​ഐ ഭ​ര​ണ​കാ​ല​ത്ത് ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ​യ്ക്ക് ഫോ​റി​ന്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് പ്രൊ​മോ​ഷ​ന്‍ ബോ​ര്‍​ഡി​ന്‍റെ ക്ലി​യ​റ​ന്‍​സ് അ​ന​ധി​കൃ​ത​മാ​യി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. കൊ​ല​ക്കേ​സ് പ്ര​തി​ക​ളാ​യ പീ​റ്റ​ര്‍ മു​ഖ​ര്‍​ജി​യും ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യു​മാ​യി​രു​ന്നു ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ​യെ ന​യി​ച്ചി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button