ന്യൂഡൽഹി : ‘മോദിയുണ്ടെങ്കില്‍ എല്ലാം സാധിക്കും’, ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പുതിയ മുദ്രാവാക്യം പരിചയപ്പെടുത്തിയത്. രാജസ്ഥാനിലെ ടോങ്കില്‍ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ മുദ്രാവാക്യം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. രാജ്യത്ത് നാലര വര്‍ഷം കൊണ്ട് പലതും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. 10 ശതമാനം സംവരണം ഉള്‍പ്പെടെ ഒരിക്കലും നടക്കുമെന്ന് കരുതാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് സാധിച്ചു. മോദിയുണ്ടെങ്കില്‍ എല്ലാം നടക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമായെന്നും മോദി ചൂണ്ടിക്കാട്ടി.
Post Your Comments