Latest NewsFood & CookeryHealth & Fitness

പ്രഭാതഭക്ഷണത്തില്‍ ഈ 3 ഭക്ഷണങ്ങള്‍ നിങ്ങള്‍ ഉള്‍പ്പെടുത്താറുണ്ടോ?

ഒരു മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. എന്നാല്‍ ജോലി തിരക്കുകളും മറ്റ് പല കാര്യങ്ങളും കൊണ്ട് പ്രഭാതഭക്ഷണം മുടക്കുന്ന നിരവധി പേരുണ്ട്്. അത് നല്ല ശീലമല്ല. ഇഡ്ഡലി, ദോശ, പുട്ട്, ബ്രഡ് പോലുള്ള വിഭവങ്ങളാണ് നമ്മള്‍ ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്താറുള്ളത്. ബ്രേക്ക് ഫാസ്റ്റില്‍ ഇഡ്ഡലി, ദോശ, ഇതൊന്നും കൂടാതെ പ്രധാനമായി ഉള്‍പ്പെടുത്തേണ്ട മൂന്ന് ഭക്ഷണങ്ങളുണ്ട്….

നട്‌സ്…

പ്രഭാതഭക്ഷണം കഴിച്ച് കഴിഞ്ഞ് രണ്ടോ മൂന്നോ നട്‌സ് കഴിക്കുന്നത് ഇനി മുതല്‍ ശീലമാക്കുക. നട്‌സ് രാവിലെ കഴിക്കുന്നത് ഭക്ഷണം ദഹിക്കുന്നത് എളുപ്പത്തിലാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും നട്‌സ് വളരെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 28 ഗ്രാം ബദാമില്‍ 129 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് അണ്ടിപരിപ്പ്. അണ്ടിപരിപ്പില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

മുട്ട…

ബ്രേക്ക് ഫാസ്റ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ റൈബോഫ്‌ളാവിന്‍, വിറ്റാമിന്‍ ബി 2 എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുന്നു. രാവിലെ പ്രഭാതഭക്ഷണത്തില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മുട്ട കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 3 മുട്ടയില്‍ 20 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

തൈര്…

ഉച്ചയൂണിലാണ് മിക്കവരും തൈര് ഉള്‍പ്പെടുത്തുന്നത്. ഉച്ചയ്ക്ക് മാത്രമല്ല ഇനി മുതല്‍ ബ്രേക്ക് ഫാസ്റ്റിലും തൈര് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ തൈര് വിശപ്പ് കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ തൈര് കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു. തൈര് കോശജ്വലന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button