ഗോലാഘട്ട്: ആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി. 350 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. ഗോലാഘട്ടിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു മരിച്ചവരില്‍ ഭൂരിഭാഗവും. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും പോലീസ് അറിയിച്ചു.
അറസ്റ്റിലായവര്‍ സംസ്ഥാന വ്യാപകമായി 15,000 ലിറ്റര്‍ മദ്യം വിതരണം ചെയ്തുവെന്നും പോലീസ് പറഞ്ഞു. . സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡു ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും
Post Your Comments