Latest NewsKerala

യുവതിയെ കൊലപ്പെടുത്തി പുഴയിൽ ഉപേക്ഷിച്ച സംഭവം ; ജോലിക്കു യുവതികളെ എത്തിക്കുന്നവരെ ചോദ്യം ചെയ്തു

ആലുവ: യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ കേസ് അന്വേഷണത്തില്‍ നേരിയ പുരോഗതി. മൃതദേഹത്തിൽ ചുറ്റാനും കരിങ്കല്ല് കെട്ടിത്തൂക്കാനും ഉപയോഗിച്ച പ്ലാസ്റ്റിക് കയർ വാങ്ങിയതു സൗത്ത് കളമശേരിയിലെ കടയിൽ നിന്നാണെന്നു പോലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ പുതപ്പു വാങ്ങിയതു കളമശേരി എച്ച്എംടി റോഡിലെ തുണിക്കടയിൽ നിന്നാണെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. 2 കടകളും തമ്മിൽ 500 മീറ്റർ അകലമേയുള്ളൂ.

മൃതദേഹം കയറ്റിയ വെള്ള ഹാച്ച്ബാക്ക് കാർ കളമശേരി ഭാഗത്തു നിന്നു റെന്റ് എ കാർ വ്യവസ്ഥയിൽ എടുത്തതാണെന്നും സംശയിക്കുന്നു. കൊലപാതകത്തിന് പിന്നില്‍ ഒരു സ്ത്രീയും പുരുഷനുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആറാം തീയതി രാത്രിയോ, ഏഴാം തിയതി രാവിലെയോ ആയിരിക്കാം കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് പോലീസ് നിഗമനം

പ്രതികളുടെ ചിത്രം തേടി സൗത്ത് കളമശേരിയിലെ ബേക്കറിയിലെയും ഗാർഡനിങ് സാധനങ്ങൾ വിൽക്കുന്ന കടയിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. എച്ച്എംടി ജംക്‌ഷനിൽ നിന്നു നേരത്തേ ലഭിച്ച ദൃശ്യങ്ങളിൽ കാർ കാണാമെങ്കിലും നമ്പർ വ്യക്തമല്ല. കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരിയാണെന്നാണ് ഒടുവിലത്തെ നിഗമനം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു കൊച്ചിയിലെ റസ്റ്ററന്റുകളിൽ ജോലിക്കു യുവതികളെ എത്തിക്കുന്നവരെ ചോദ്യം ചെയ്തു. യുസി കോളജിനു സമീപം കടൂപ്പാടം വിൻസൻഷ്യൻ വിദ്യാഭവന്റെ സ്വകാര്യ കടവിൽ 11നു വൈകിട്ടാണ് യുവതിയുടെ അഴുകിയ ജഡം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button