ബംഗലൂരു: ബംഗലൂരു എയർ ഷോയിൽ തേജസ് വിമാനത്തിന്റെ സഹ പൈലറ്റായി ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു. തേജസ് ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റായാണ് സിന്ധു ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തില്‍ വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ശനിയാഴ്ച വനിതാ ദിനമായാണ് ആചരിച്ചത്. ഇതിന്റെ ഭാഗമായായിരുന്നു സിന്ധുവിന്റെ തേജസിലെ യാത്ര.
തേജസിന്റെ ഒരു യാത്രയിൽ സഹപൈലറ്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്രവും സിന്ധുവിന്റെ പേരിൽ കുറിക്കപ്പെട്ടു.ഇന്ത്യയുടെ തദ്ദേശനിര്‍മ്മിത ലഘു പോര്‍വിമാനമായ തേജസ് ഹിന്ദുസ്ഥാൻ എയ്റനോട്ടിക്കൽസ് ലിമിറ്റഡാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തേ കരസേന മേധാവി ബിപിന്‍ റാവത്ത് തേജസ് മാര്‍ക്ക്-1 വിമാനത്തില്‍ പൈലറ്റായി പറന്നിരുന്നു.
മാർച്ച് 6 മുതൽ 10 വരെ ബിർമിങ്ഹാമിൽ വെച്ചു നടക്കുന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സിന്ധു.
Post Your Comments