ന്യൂഡല്‍ഹി : ഇന്ത്യ-പാക് തര്‍ക്കത്തിന് പുതിയ മാര്‍ഗം നിര്‍ദേശിച്ച് സൗദി അറേബ്യ. അതേസമയം, ഇരു രാജ്യങ്ങളുടേയും ഭാഗം ചേരില്ലെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. പുല്‍വാമ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സൗദി കിരീടാവകാശി ശൈഖ്മുഹമ്മദ്ബിന്‍ സല്‍മാന്റെ പാകിസ്താന്, ഇന്ത്യ സന്ദര്‍ശനം. രണ്ടിടങ്ങളിലും തീവ്രവാദത്തിന്റെ എല്ലാ ചേരുവകള്ക്കെതിരെയും സന്ധിയില്ലാ പോരാട്ടം ആവശ്യമാണെന്ന്സൗദി കിരീടാവകാശി വ്യക്?തമാക്കാന്‍ മറന്നില്ല. രണ്ടു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും വന്‍തുകയുടെ നിക്ഷേപം നടത്താനും സൗദി തീരുമാനിക്കുകയും ചെയ്തു.
ഏഷ്യയിലെ പ്രബല ആണവ ശക്?തികളായ ഇന്ത്യയും പാകിസ്?താനും തുറന്ന യുദ്ധത്തിലേക്ക്നീങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും സൗദി കിരീടാവകാശി ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. പാകിസ്താന് സന്ദര്‍ശന വേളയില്‍ ഇന്ത്യക്ക്അനുകൂലമായി ശക്തമായി നിലപാട്കിരീടാവകാശി സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്എന്തെങ്കിലും പ്രതികരിക്കാന്‍ സൗദി അധികൃതര്‍ തയറായില്ല.
Post Your Comments