
ജയ്പുര്‍: രാജസ്ഥാന്‍ വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ.പി മീണയെ മന്ത്രി അശോക് ചന്ദന മർദ്ദിച്ചെന്ന് പരാതി. മീണയെ മന്ത്രി അധിക്ഷേപിച്ചെന്നും കോളറില്‍ പിടിച്ചുനിര്‍ത്തി തല്ലിയെന്നുമാണ് പ്രധാന ആരോപണം. എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് ബോര്‍ഡ് ജീവനക്കാര്‍ ബുന്‍ഡിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു ജീവനക്കാരനെ തിരികെ നിയമിച്ചതിന്റെ പേരിലാണു മന്ത്രി അക്രമാസക്തനായതെന്ന് മീണ പറഞ്ഞു. വിശദീകരണം കേള്‍ക്കാന്‍ തയ്യാറാകാതെ തല്ലുകയായിരുന്നെന്നും പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്പോര്‍ട്സ് ,യുവജനകാര്യം അടക്കം 7 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണു അശോക് ചന്ദ്ന.ഇതോടെയാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്.
Post Your Comments