ന്യൂഡല്‍ഹി: കാഷ്മീരികള്ക്കെതിരെ ആക്രമണം അരുതെന്ന് സുപ്രീംകോടതി. കാഷ്മീരികള്‍ സാമൂഹിക ബഹിഷ്കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നു സുപ്രീംകോടതി പത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്കി
ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, മേഘാലയ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കാഷ്മീരികള്ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ താരിഖ് അദീബ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി നടപടി.ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. അടുത്ത ആഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
Post Your Comments