മലപ്പുറം : പെരുന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം. ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടിക്കാൻ കാരണം.തീപിടുത്തത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.
നൂറോളം രോഗികള്‍ ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി.
മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു.
Dailyhunt
Post Your Comments