Latest NewsIndiaInternational

ലോകത്തെ വളരുന്ന സമ്പദ്‍ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്: അടുത്ത ദശാബ്ദത്തില്‍ ചൈനയെ പിന്തള്ളും

വ്യവസായിക നിക്ഷേപ വളര്‍ച്ച, ആഭ്യന്തര വളര്‍ച്ച നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമ്പദ്‍ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തും. ആഗോള തലത്തില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥയും വന്‍ മുന്നേറ്റം നടത്തുമെന്നും റിപ്പോർട്ട്.ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ 2028 ആകുമ്പോഴേക്കും കൂടുതല്‍ വളര്‍ച്ച നേടാവുന്ന 10 രാജ്യങ്ങളുടെ പട്ടികയാണു ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പുറത്തുവിട്ടത്. വ്യവസായിക നിക്ഷേപ വളര്‍ച്ച, ആഭ്യന്തര വളര്‍ച്ച നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇതില്‍ 2019-2028 കാലഘട്ടത്തില്‍ ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ച നിരക്കു പ്രകടിപ്പിക്കുമെന്നാണു ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ പ്രവചനം. ലോകത്തെ വളരുന്ന സമ്പദ്‍ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഫിലിപ്പൈന്‍സിനും ഇന്തോനേഷ്യക്കും പിന്നാലെ ശരാശരി 5.1 വളര്‍ച്ച നിരക്കുമായി നാലാം സ്ഥാനത്താണ് ചൈന.വളര്‍ച്ച നിരക്ക ഇങ്ങനെ: ഇന്ത്യ 6.5,​ ഫിലിപ്പൈന്‍സിന് 5.3 ഇന്തൊനേഷ്യ 5.1, മലേഷ്യ 3.8, തുര്‍ക്കി 3.0, തായ്‌ലന്‍ഡ് 2.9, ചിലെ 2.6, പോളണ്ട് 2.5, ദക്ഷിണാഫ്രിക്ക 2.3 ശതമാനം എന്നിങ്ങനെയാണു പട്ടികയിലെ മറ്റു രാജ്യങ്ങളുടെ വളര്‍ച്ച നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button