ഡല്‍ഹി : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ ബിജെപി തെരഞ്ഞെടുത്തിരിക്കുന്നത്. : ‘അസാധ്യമായത് ഇപ്പോള്‍ സാധ്യമാണ്’ എന്ന (നമുംകിന്‍ അബ് മുംകിന്‍ ഹേ) പരസ്യവാചകവുമായി ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിന്. യുപിഎയുടെ 10 വര്‍ഷ ഭരണകാലത്തു നടക്കാതിരുന്നതും എന്‍ഡിഎ 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതുമായ പദ്ധതികളും പരിഷ്‌കാരങ്ങളുമാണു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ‘യെസ്, വി ക്യാന്‍’ മാതൃകയിലുള്ള പ്രചാരണപരിപാടിയുടെ കേന്ദ്രബിന്ദു.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പുറത്തുപോകും മുന്‍പു വിവിധ പദ്ധതികളുടെ സ്ഥിതി എന്തായിരുന്നെന്ന വിവരവും ശേഖരിക്കും. ഒരിക്കല്‍ അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ സാധ്യമായതെങ്ങനെയെന്ന ഹ്രസ്വവിശകലനം തയാറാക്കും.
ഔദ്യോഗിക തിരഞ്ഞെടുപ്പു പ്രചാരണത്തിനു മുന്‍പു തന്നെ ഇതിന്റെ പ്രചാരണം തുടങ്ങും. വിദൂര പ്രദേശങ്ങളിലും സാധാരണക്കാരിലും സന്ദേശമെത്തിക്കേണ്ട ദൗത്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ്. മറ്റു സര്‍ക്കാരുകള്‍ക്കു കഴിയാതിരുന്ന ഒട്ടേറെ പരിപാടികള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞെന്നാണു ബിജെപിയുടെ വിലയിരുത്തല്‍.
ദരിദ്ര കുടുംബങ്ങളില്‍ പാചകവാതകമെത്തിക്കുന്ന ഉജ്വല, എല്ലാവര്‍ക്കും പാര്‍പ്പിടം, ശുചിത്വഭാരതം, ജന്‍ധന്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ബേഠി ബചാവോ ബേഠി പഠാവോ പദ്ധതികളും ജനകീയമായി. മുന്‍പെങ്ങും കാണാത്ത അടിസ്ഥാനസൗകര്യ വികസനമാണു രാജ്യത്തു നടപ്പായത്. 22 ഉല്‍പന്നങ്ങള്‍ക്കു ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില പ്രഖ്യാപിച്ചതു കര്‍ഷകക്ഷേമ പദ്ധതികളില്‍ പ്രധാനം. കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 6,000 രൂപ നേരിട്ടു നല്‍കാനുള്ള തീരുമാനത്തിലൂടെയാണു സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.</p>
ഇവയ്‌ക്കൊപ്പം മുന്‍ സര്‍ക്കാരിന്റെ കാലത്തു മുടന്തിനിന്ന ആധാറും നേരിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്ന ഡിബിടി പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കിയതും ‘അസാധ്യമല്ല, സാധ്യം’ പ്രചാരണത്തില്‍ ഇടം കാണും
Post Your Comments