കൊച്ചി: തിപുരയില്‍ പതിനായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കിയതായി വെളിപ്പെടുത്തി പുസ്തകം. മൂന്ന് വര്‍ഷത്തിനിടെ 12 ബിജെപി പ്രവര്‍ത്തകരെയും സിപിഎം കൊലപ്പെടുത്തി. ജന്മഭൂമി ദല്‍ഹി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത് രചിച്ച ത്രിപുരയുടെ ചൂണ്ടുവിരല്‍ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഏറ്റവുമധികം ഇരയായിട്ടുള്ളത് കോണ്‍ഗ്രസാണെന്നും പതിനായിരത്തിലേറെ പ്രവര്‍ത്തകരെ പാര്‍ട്ടി ഉന്മൂലനം ചെയ്തതായും അഭിമുഖത്തിനിടെ തപസ് ദേ ചൂണ്ടിക്കാട്ടിയതായാണ് പുസ്തകത്തിൽ പറയുന്നത്.
1978ല്‍ സിപിഎം അധികാരത്തിലെത്തിയ ഉടന്‍ അവര്‍ ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരിഞ്ഞുപിടിച്ച് കൊലപ്പെടുത്താന്‍ തുടങ്ങി. കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും പതിനായിരത്തില്‍ ഒട്ടും കുറയില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ അയ്യായിരത്തിലേറെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയേറെ പ്രവര്‍ത്തകരെ നഷ്ടപ്പെട്ടിട്ടും എന്തുകൊണ്ടാണ് പ്രതികരിക്കുകയോ പ്രക്ഷോഭം സംഘടിപ്പിക്കുകയോ ചെയ്യാതിരുന്നത്?. എന്ന ലേഖകന്റെ ചോദ്യത്തിന് ഇതായിരുന്നു മറുപടി.
‘സിപിഎമ്മിന്റെ ഫാസിസ്റ്റ് സ്വഭാവവും അസഹിഷ്ണുതയും സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ലെന്നത് ഒരു പോരായ്മയാണ്. അത് അംഗീകരിച്ചേ മതിയാവൂ. കൊലപാതകം നിത്യസംഭവമായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക്് എന്ത് ചെയ്യാന്‍ കഴിയും. പോലീസും അവര്‍ക്കൊപ്പമായിരുന്നു. പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമാകുന്നത് ബിജെപി ഇപ്പോള്‍ വളരെ ഗൗരവത്തിലെടുക്കുന്നുണ്ട്. പക്ഷെ നേരത്തെ അവര്‍ക്കും അത് സാധിച്ചിരുന്നില്ല’. തപസ് ദേ വിശദീകരിച്ചു.ത്രിപുരയിലെ കൊലപാതക രാഷ്ട്രീയത്തില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് പുറമെ നേതാക്കളും എംഎല്‍എമാരും ഇരകളായിട്ടുണ്ടെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാരായ പരിമള്‍ സാഹ, മധുസൂധന്‍ സാഹ, സിപിഎം എംഎല്‍എ ഗൗതം ദത്ത, മന്ത്രി ബിമല്‍ സിന്‍ഹ എന്നിവര്‍ പല കാലഘട്ടങ്ങളിലായി കൊലചെയ്യപ്പെട്ടു. 1980 സപ്തംബര്‍ 18നാണ് ഗൗതം ദത്ത കൊല്ലപ്പെടുന്നത്. പരിമള്‍ സാഹയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാരോപിച്ച് സിപിഎം വ്യാപക പ്രചാരണം നടത്തി. സംസ്ഥാനം ഭരിച്ചിരുന്ന സിപിഎം എന്നാല്‍ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്താനോ ആരോപണം തെളിയിക്കാനോ ശ്രമിച്ചില്ല. പകരം 1983 ഏപ്രില്‍ ഏഴിന് പട്ടാപ്പകല്‍ പൊതുജനമധ്യത്തില്‍വെച്ച് അവര്‍ പരിമള്‍ സാഹയുടെ ജീവനെടുത്തു.
2001 ഫെബ്രുവരിയില്‍ മധുസൂദന്‍ സാഹ, 2009 ഡിസംബറില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മണ്ടു ദാസ് എന്നിവരെ വാടകക്കൊലയാളി ശ്യാമള്‍ ബര്‍ധാന്‍ വെടിവെച്ചുകൊന്നു. കൊലകള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎം നേതാവും മന്ത്രിയുമായിരുന്ന ബിമല്‍ സിന്‍ഹയുടെ മരണത്തില്‍ പാര്‍ട്ടിക്കെതിരെ തന്നെ ആരോപണമുയര്‍ന്നുവെന്നും പുസ്തകം വിശദീകരിക്കുന്നു. പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുമ്ബോഴും ഇത് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ പോലും കോണ്‍ഗ്രസ്സിന് സാധിച്ചില്ല. ദേശീയതലത്തില്‍ ഇടത് പിന്തുണ പ്രതീക്ഷിച്ചിരുന്ന ഹൈക്കമാന്റ് ത്രിപുരയില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ കടുത്ത നിലപാടെടുക്കുന്നത് തടഞ്ഞു.
കാസര്‍കോട്ടെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിനെ പരാമര്‍ശിക്കാന്‍ പോലും തയ്യാറാകാതിരുന്നത് ത്രിപുരയുടെ വഴിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്സെന്നും വ്യക്തമാക്കുന്നതാണ്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയമാറ്റം വിഷയമാക്കി രചിച്ച ത്രിപുരയുടെ ചൂണ്ടുവിരല്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബാണ് പ്രകാശനം ചെയ്തത്. ത്രിപുരയുടെ ചരിത്രം, വിഘടനവാദം, രാഷ്ട്രീയം തുടങ്ങിയവ വിശദീകരിക്കുന്ന പുസ്തകം കാല്‍നൂറ്റാണ്ട് കാലത്തെ ഇടത് ഭരണം ബിജെപി അവസാനിച്ചതെങ്ങനെയെന്നും വിവരിക്കുന്നു.www.kurukshethrabooks.com ൽ ഓണ്‍ലൈന്‍ വഴി പുസ്തകങ്ങൾ വാങ്ങാവുന്നതാണ്.
Post Your Comments