KeralaLatest News

കെവിന്‍റേത് മുങ്ങിമരണമെന്ന് സാനു ചാക്കോ

കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കെവിന്റേത് മുങ്ങിമരണമെന്ന് ഒന്നാംപ്രതി സാനു ചാക്കോ. 302-ാം വകുപ്പ് റദ്ദാക്കണമെന്നും കെവിൻ മുങ്ങിമരിയ്ക്കുകയായിരുന്നെന്നുള്ള പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇത് ശരി വയ്ക്കുന്നുവെന്നും സാനുവിന്‍റെ അഭിഭാഷകൻ പറഞ്ഞു. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലിൽ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്.

താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാൻ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ അഭിഭാഷകർ അവധി ചോദിച്ചു. കേസ് അടുത്ത രണ്ടിന് വീണ്ടും പരിഗണിക്കും. കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.

കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രണയവിവാഹത്തിന്‍റെ പേരിൽ ഭാര്യാസഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button