
തോട്ടട ഗവ.ഐ ടി ഐ യിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. എം എം വി ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ/ഓട്ടോമൊബൈലിൽ സ്പെഷ്യലൈസേഷനോടുകൂടിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൽ എം വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183.
Post Your Comments