ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. പുറമെ കാണുന്ന പോലെ തന്നെ ഏറെ രുചികരവുമാണ് ഇത്. ജീവകങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ ഇവ വാര്‍ധക്യം അകറ്റും.
ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ക്യാന്‍സര്‍ തടയാനുളള കഴിവും ഇവയ്ക്കുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് യുവത്വം നിലനിര്‍ത്തും.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കാനും ഇവ ഉപയോഗിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടു തന്നെ മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. സൂര്യതാപം മൂലം കരിവാളിച്ച ചര്‍മ്മത്തിന് വീണ്ടും നിറവും തിളക്കവും കൈവരാന്‍ ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. മുഖം മിനുസപ്പെടുകയും തിളങ്ങുകയും ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയിട്ടുളള ഇവ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കും. ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസായും കുടിക്കാം. ഡ്രാഗണ്‍ ഫ്രൂട്ട് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.
Post Your Comments