ഗൂഗിള്‍ നെസ്റ്റ്ഗാര്‍ഡില്‍ രഹസ്യമൈക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ട്. വീടുകളില്‍ സുരക്ഷാ മുന്നറിയിപ്പിനായുള്ള നെസ്റ്റ്ഗാര്‍ഡില്‍ രഹസ്യമൈക്ക് ഘടിപ്പിച്ചിരുന്നുവെന്ന് ഗൂഗിള്‍ ഇതുവരെ പരസ്യമാക്കിയിരുന്നില്ല. എന്നാലിപ്പോൾ ഇക്കാര്യം സമ്മതിച്ചിരിക്കുകയാണ് കമ്പനി. മൈക്ക് ഇതുവരെ ഓണ്‍ ആയിരുന്നില്ലെന്നും ഉപയോക്താക്കള്‍ക്ക് മാത്രമേ അതിന് സാധിക്കുയുള്ളൂവെന്നും യഥാര്‍ത്ഥത്തില്‍ ഗ്ലാസ് പൊട്ടുന്നതുപോലുള്ള ശബ്ദങ്ങള്‍ തിരിച്ചറിയാനായിരുന്നു മൈക്രോഫോണ്‍ എന്നും ഗൂഗിള്‍ വ്യക്തമാക്കി.
അടുത്തിടെ,ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ നെസ്റ്റ്ഗാര്‍ഡിന്റെ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചപ്പോഴാണ് അതില്‍ ഒരു രഹസ്യമൈക്ക് ഉണ്ടായിരുന്ന കാര്യം ഉപയോക്താക്കള്‍ തിരിച്ചറിഞ്ഞത്. ഇതോടെ ആളുകള്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവെക്കുകയാണ് സോഷ്യല്‍മീഡിയ വഴി.
ഇതോടെ മൈക്രോഫോണ്‍ ഉണ്ടായിരുന്ന കാര്യം അറിയിക്കാതിരുന്നതിൽ തെറ്റുപറ്റിയെന്ന് ഗൂഗിള്‍ സമ്മതിച്ചു. ”അത് രഹസ്യമായി സ്ഥാപിച്ചതായിരുന്നില്ല.മറ്റു ഫീച്ചറുകള്‍ക്കൊപ്പം മൈക്രോഫോണ്‍ ഉള്ള കാര്യവും പറയേണ്ടതായിരുന്നു. അത് ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ്” എന്നും ഗൂഗിള്‍ പ്രതിനിധി അറിയിച്ചു.
Post Your Comments