Latest NewsKerala

വൃദ്ധയുടെ തലയ്ക്കടിച്ച് സ്വർണം കവർന്നു

കൊച്ചി: പട്ടാപ്പകല്‍ വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നു. തൃപ്പൂണിത്തുറയില്‍ കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേന എത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. വൃദ്ധയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒരു പുരുഷനും സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.

വീട്ടിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മോഷണം നടന്നത്. ഇന്നലെ സമാനമായ നിലയില്‍ ഇവര്‍ ഇവിടെ വന്നിരുന്നതായി പോലീസ് പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button