താനെ : കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ ബാഗിനുള്ളില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ തിത്വാലക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിൽ നിന്നുമാണ് പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിനുള്ളിലാക്കി ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതാകാമെന്നും 10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണിതെന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Post Your Comments