ന്യൂഡല്‍ഹി: കാഷ്മീരിനു പ്രത്യേകപദവി ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെയാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. പുല്‍വാമയ്ക്ക് ശേഷമാണ് ഈ ആവശ്യം ശക്തമായത്. ബിഹാറിലെ ജെഡിയു സഖ്യകക്ഷിയായ ബിജെപിയുടെ നേതാക്കള്‍ 370 ാം വകുപ്പ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു ശക്തമായി രംഗത്തുവന്നതിനു പിന്നാലെയാണ് നിതീഷ് കാഷ്മീരിന്റെ പ്രത്യേകപദവിയെ പിന്തുണച്ചതെന്നു ശ്രദ്ധേയമായി.
ഭരണഘടനയുടെ 370 ാം വകുപ്പ് റദ്ദാക്കുന്നത് ചിന്തിക്കാന്‍പോലും കഴിയില്ലെന്ന് ജെഡിയു അധ്യക്ഷന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. ഇത്തരം ഭീകരാക്രമണം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാം. ഇതില്‍ ചര്‍ച്ചകളുടെ ആവശ്യമില്ല. എന്നാല്‍ 370 ാം വകുപ്പില്‍ കൈവയ്ക്കരുതെന്നും നിതീഷ് പറഞ്ഞു. ഇത്തരം നീക്കങ്ങളെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ആക്രമണത്തില്‍ കാഷ്മീരികളെയും കാഷ്മീരിനെയും സംബന്ധിച്ച് തെറ്റായ ധാരണകളൊന്നും ഇല്ലെന്ന് നിതീഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments