ബെംഗലൂരു: ജെല്ലിക്കെട്ട് മോഡല്‍ പരിപാടിയ്ക്ക് കൊണ്ടുവന്ന കാളക്കൂറ്റന്‍മാര്‍ വിരണ്ടോടി അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബെംഗലൂരുവിന് സമീപം മതകൊണ്ടപ്പള്ളി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ജെല്ലിക്കെട്ട് മോഡല്‍ പരിപാടി നടത്തുന്നതിന് 100 കാളകളെയാണ് ഒരുക്കി കൊണ്ടുവന്നിരുന്നത്. ഇവിടെ ക്ഷേത്രത്തിന് സമീപം പരിപാടി നടത്തുന്നതിന് നാട്ടുകാര്‍ അനുമതി ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. നാട്ടുകാര്‍ തടിച്ചു കൂടിയത് കണ്ടാണ് കാള വിരണ്ടോടിയത് എന്നാണ് സൂചന. ഇതോടെ ആളുകള്‍ കൂട്ടം തെറ്റി ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണ ആളുകളെയാണ് കാളകള്‍ ചവിട്ടികൂട്ടിയതെന്നാണ് സൂചന.
സംഭവ സമയം ഇവിടെ പൊലീസും അഗ്‌നി ശമന സേനയും എത്തിയെങ്കിലും നാട്ടുകാരുമായി തര്‍ക്കവും കല്ലേറുമുണ്ടായത് പ്രശ്നം കൂടുതല്‍ വഷളാക്കുകയായിരുന്നു. ഇവിടെ പൊലീസിന് നേരെ അക്രമത്തിന് ആഹ്വാനം ചെയ്ത 25 പേരെ കസ്റ്റഡിയിലെടുത്തു. ആറ് പൊലീസുകാര്‍ക്കും രണ്ട് അഗ്‌നി ശമന സേനാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിരുന്നു. ആള്‍ക്കൂട്ടം നടത്തിയ കല്ലേറില്‍ ഒരു പൊലീസ് ജീപ്പും അഗ്‌നിശമന സേനാ യൂണിറ്റും തകര്‍ന്നിരുന്നു.
Post Your Comments