News

ആസ്സാമില്‍ വിഷമദ്യ ദുരന്തം –  നിരവധി മരണം

ഗുവാഹത്തി:  ആസ്സാമില്‍ വിഷമദ്യം കഴിച്ച് സ്ത്രീകതള്‍ ഉള്‍പ്പെടെ 15 തോട്ടം തൊഴിലാളികള്‍ മരിച്ചു. പതിനെട്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 4 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശികമായി ലഭ്യമായി മദ്യമാണ് ദുരന്തത്തിന് കാരണമായത്. നൂറോളം പേര്‍ വിഷമദ്യം കഴിച്ചിരുന്നു.പ്രവേശിക്കപ്പെട്ടതില്‍ ചിലരുടെ നില അതീവ ഗുരുതരമെന്നാണ് ഡോക്ടേഴ്സ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും സമാനമായ രീതിയില്‍ വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് നൂറിലധികം പേരാണ് മരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button