വേനല്‍ കടുത്തതോടെ വഴിയോരങ്ങളില്‍ പാനീയങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ വഴിയോരങ്ങളില്‍ വില്‍ക്കുന്ന പാനീയങ്ങള്‍ എത്രത്തോളം ശുദ്ധമാണെന്ന് അറിയാമോ? ഇവിടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഇവ നമുക്ക് എന്തെല്ലാം അസൂഖങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. 20 ലീറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍ നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ശ്രീകല അറിയിച്ചു.
മാത്രമല്ല ബോട്ടിലിലെ ലേബലോ നിര്‍മാണ തീയതിയോ പലരും ശ്രദ്ധിക്കാറുമില്ല. ബിഐഎസ് മുദ്രയുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിര്‍മിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. നിയമാനുസൃതമുള്ള എഫ്എസ്എസ്എഐ റജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്‍പന നടത്താന്‍ അനുമതിയുള്ളൂ. കരിമ്പിന്‍ ജ്യൂസ് വില്‍പന നടത്തുന്നവര്‍ കരിമ്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.
ജ്യൂസ് നിര്‍മ്മിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
1- ജ്യൂസ് നിര്‍മിക്കുന്നവര്‍ കൈയുറകള്‍ ധരിക്കണം
2- ജ്യൂസിന് അഴുകിയ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
3- ഉപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ കഴുകിയ ശേഷം തൊലികളഞ്ഞ് ഉപയോഗിക്കണം
4- ഫ്രഷ് ജ്യൂസിനൊപ്പും കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കരുത്
5- തെര്‍മോകോള്‍ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കരുത്
6- നേരത്തേ തയാറാക്കി വച്ച ജ്യൂസുകള്‍ വില്‍പന നടത്തരുത്
7- എഫ്എസ്എസ്എഐ റജിസ്ട്രേഷന്‍ നമ്പര്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണം
8- സര്‍ബത്ത്, ഷേക്ക് എന്നിവയില്‍ ഉപയോഗിക്കുന്ന എസന്‍സ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്‍ സൂക്ഷിക്കേണ്ടതും നിയമാനുസരണമുള്ള ലേബല്‍ ഉണ്ടായിരിക്കേണ്ടതുമാണ്.
ശുചിത്വമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമൂലം വയറിളക്കം ഛര്‍ദ്ദി മഞ്ഞപ്പിത്തം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Post Your Comments