Latest NewsIndia

എസ്‍പി- ബിഎസ്‍പി സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുലായം സിംഗ് യാദവ്

ലഖ്‍നൗ: എസ്‍പി- ബിഎസ്‍പി സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എസ്‍പി നേതാവ് മുലായം സിംഗ് യാദവ്. സ്വന്തം പാർട്ടിയിലുള്ളവർ തന്നെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എസ്‍പി-ബിഎസ്‍പി-ആ‌ർഎൽഡി സഖ്യം ധാരണയിലെത്തിയതിന് പിന്നാലെയാണ് മുലായം സിംഗ് യാദവ് സഖ്യത്തിൽ അതൃപ്തി പരസ്യമാക്കിയത്. ഉത്തർപ്രദേശിൽ മൂന്ന് തവണ താൻ ഒറ്റയ്ക്കാണ് സർക്കാരുണ്ടാക്കിയതെന്നും കേന്ദ്രത്തിൽ പ്രതിരോധ മന്ത്രിയായതെന്നും മുലായം സിംഗ് യാദവ് വ്യക്തമാക്കി.

80 ലോക്സഭാ മണ്ഡലങ്ങളിലെ 78 സീറ്റുകളിൽ എസ്‍പി- ബിഎസ്‍പി-ആർഎൽഡി സഖ്യം മത്സരിക്കും. അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാർട്ടി 37 സീറ്റിലും മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടി 38 സീറ്റിലുമായിരിക്കും മത്സരിക്കാൻ ഇറങ്ങുക. മൂന്ന് സീറ്റുകളായിരിക്കും ആർഎൽഡിക്ക് നൽകുക

shortlink

Related Articles

Post Your Comments

Related Articles


Back to top button