Latest NewsKeralaIndia

താൻ മരിച്ചാലും രാജ്യം ജീവിക്കണം അതാകും സൈനികരുടെ ചിന്ത, നമ്മുടെ ജവാൻമാർ ജോലിചെയ്യുന്നത് ശമ്പളത്തിന് വേണ്ടി മാത്രമല്ല, മോഹൻലാൽ

കുറച്ച് കാലമായി എഴുതിയിട്ട്, എഴുതാനും പറയാനും ഒരുപാടുണ്ട്. പക്ഷേ എന്തിന്, ആരോട് പറയാൻ, ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി

കൊച്ചി : പുല്‍വാമയിലെ ഭീകരാക്രമണത്തെയും കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തെയും അപലപിച്ച്‌ നടന്‍ മോഹന്‍ലാല്‍ രംഗത്ത്.രണ്ടും ഭീകരത തന്നെയാണ്, ജവാന്മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു വെന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. നമ്മുടെ ജവാൻമാർ ജോലിചെയ്യുന്നത് ശമ്പളത്തിന് വേണ്ടി മാത്രമല്ല. താൻ മരിച്ചാലും രാജ്യം ജീവിക്കണം എന്നതാകും അവരുടെ ചിന്തയെന്നും മോഹൻലാൽ പറയുന്നു.

പുതുതായി പുറത്തിറങ്ങിയ ബ്ലോഗിലാണ് ജവാൻമാർക്ക് ആദരമർപ്പിച്ചത്. അവർ മരിച്ചുകൊണ്ടേയിരിക്കുന്നു നാം ജീവിക്കുന്നു എന്ന തലക്കെട്ടിലെഴുതിയിരിക്കുന്ന ബ്ലോഗിൽ കാസർകോട് ഇരട്ടക്കൊലപാതകത്തെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.കുറച്ച് കാലമായി എഴുതിയിട്ട്, എഴുതാനും പറയാനും ഒരുപാടുണ്ട്. പക്ഷേ എന്തിന്, ആരോട് പറയാൻ, ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി അതിനാൽ ഒരു കുറിപ്പ്. എന്ന് പറഞ്ഞാണ് ബ്ലോഗ് ആരംഭിക്കുന്നത്.രാജ്യത്തിന്‍റെ വടക്കുഭാഗത്ത് ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു.

രണ്ടും ഭീകരത തന്നെ. ജവാന്‍മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു. നമുക്കിടയിലുള്ള ഭീകരരെ ഒറ്റപ്പെടുത്താനും തള്ളിക്കളയാനും ആരായിരുന്നാലും ശരി സഹായിക്കാതിരിക്കാനും മോഹന്‍ലാല്‍ തന്‍റെ ബ്ലോഗിലൂടെ ആഹ്വാനം ചെയ്യുന്നു. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളില്‍ നിറയാതിരിക്കട്ടെ. അതെ അവര്‍ മരിച്ച്‌ കൊണ്ടേയിരിക്കുന്നു… നാം ജീവിക്കുന്നു.’ ജീവിച്ചിരിക്കുന്ന, ഹൃദയമുളള മനുഷ്യര്‍ക്ക് വേണ്ടി മാപ്പ് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button