വികസനമെത്തിക്കുന്ന കാര്യത്തില്‍സര്‍ക്കാര്‍രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തി ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടിജലീല്‍ പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബറിന് 112 കോടിരൂപ അനുവദിച്ച്അതിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 20 മുതല്‍ 27 വരെതിരൂരില്‍ നടക്കുന്ന ജില്ലാതല പ്രദര്‍ശനങ്ങളുടെയും സെമിനാറുകളുടെയും സാംസ്‌കാരിക പരിപാടികളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച്‌സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയുടെ വികസനത്തിന് സമഗ്രമായ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ദേശീയപാതവീതികൂട്ടുന്നതിനായി ന്യായമായവില നല്‍കി ഭൂമിഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യമൊട്ടാകെ ദേശീയ പാതകളുടെ വികസനം നടക്കുമ്പോള്‍ കേരളത്തിന് അതില്‍ നിന്ന്മാറി നില്‍ക്കാനാവി ല്ലെന്നും അങ്ങനെ വന്നാല്‍അത്‌വരുംതലമുറയോട്‌ചെയ്യുന്ന മഹാ പാതകമാകുമെന്നും മന്ത്രി പറഞ്ഞു. ഗെയില്‍ പാചകവാതകപൈപ്പ് ലൈന്‍ ജില്ലയില്‍സ്ഥാപിക്കുന്നതിന് തുടക്കത്തില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലുംആവശ്യത്തിന് നഷ്ട പരിഹാരം നല്‍കി നിര്‍മ്മാണം പുരോഗമിക്കുകയാണ്. സംസ്ഥാത്തൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് കോടിക്കണക്കിന് രൂപയാണ്‌സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആനുകൂല്യം ലഭിക്കാന്‍ എവിടെയും പോയികാത്തുകെട്ടിക്കിടക്കേണ്ട കാര്യമില്ല. ഭിന്നശേഷിക്കാരെയുള്‍പ്പടെ അധികാരികള്‍ക്ക് മുന്നില്‍കൊണ്ട്‌വരേണ്ട കാര്യമില്ലെന്നുംഅക്ഷയവഴിഒരു അപേക്ഷ മാത്രം മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച എഞ്ചിനീയറിങ്‌കോളേജുകളില്‍ സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കു ന്നതിനായി സംവരണംസ്ഥാപനാടിസ്ഥാനത്തിലാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കു മെന്നും മന്ത്രി പറഞ്ഞു. ഇതുവഴിഉയര്‍ന്ന നിലവാരമുള്ള കോളേജുകളില്‍പ്പടെ സംവരണവിഭാഗങ്ങള്‍ക്ക് പ്രവേശനം സാധ്യമാകും.
ഉദ്ഘാടനത്തിന് മുന്നോടിയായിതിരൂര്‍താഴെപ്പാലം നഗരസഭ സ്റ്റേഡിയം പരിസരത്തു നിന്നും ബാന്റ്‌വാദ്യങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന വര്‍ണാഭമായഘോഷയാത്ര പ്രദര്‍ശന നഗരിയായകോരങ്ങത്ത് സാംസ്‌കാരിക സമുച്ചയത്തില്‍സമാപിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.ബാവ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാകലക്ടര്‍ അമിത്മീണ സ്വാഗതം പറഞ്ഞു. കവിയും ആക്ടിവിസ്റ്റുമായ മുരികന്‍ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു. വിവിധ ജനപ്രതിനിധികള്‍ സംബന്ധിച്ചു.
Post Your Comments