എഞ്ചിനീയറിങ്ങ് പഠനത്തിന്റെ ഭാഗമായി ഇന്റണ്‍ഷിപ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മില്ലേനിയം ഓഡിറ്റോറിയത്തില്‍ അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനവും വജ്രജൂബിലി ആഘോഷ സമാപന പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രശസ്‌തമായ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ് ആണ് ലക്ഷ്യമെന്നും നൈപുണ്യ വികസനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പിന്റെ പുതിയ പോര്‍ട്ടല്‍ ആരഭിച്ചുവെന്നും മന്ത്രി പറഞ്ഞു.അടുത്ത അധ്യയന വര്‍ഷം മുതല്‍ അഡ്‌മിഷനും പരീക്ഷകളും ഏകീകൃതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. 60 കിലോ വാട്ടിന്റെ സൗരോര്‍ജ യൂണിറ്റിന്റെ ഉദ്‌ഘാടനം സി എന്‍ ജയദേവന്‍ എം പി നിര്‍വഹിച്ചു. കോളേജിന്റെ പുരോഗതിക്കായി എസ്റ്റിമേറ്റ് തുകയായി 5 കോടി രൂപയുടെ അക്കാദമിക് ബ്ലോക്കും 74.70 ലക്ഷം രൂപയുടെ ക്യുഐപി ക്വാര്‍ട്ടേഴ്‌സും 44 ലക്ഷം രൂപയുടെ സൗരോര്‍ജ പ്ലാന്റും ആണ് അനുവദിച്ചിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്നതാണ് അക്കാഡമിക് ബ്ലോക്ക്.
Post Your Comments