ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്‍ തുടങ്ങിയവയേക്കാള്‍ റിലയന്‍സ് ജിയോ വീണ്ടും മുന്നിലെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ടെലികോം ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച ഡിസംബര്‍ മാസത്തെ കണക്കുകള്‍ പുറത്തുവിട്ടത്. ഡിസംബറില്‍ മാത്രം 85.6 ലക്ഷം ഉപയോക്താക്കളെയാണ് റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത്. ഇതോടെ ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 28.01 കോടിയിലെത്തി.
ആകെ വയര്‍ലെസ് (ജിഎസ്എം, സിഡിഎംഎ, എല്‍ടിഇ) ഉപയോക്താക്കളുടെ എണ്ണം 2018 നവംബറിലുണ്ടായിരുന്ന 117.17 കോടിയില്‍ നിന്നും 2018 ഡിസംബറില്‍ 117.6 കോടിയിലേക്ക് ഉയര്‍ന്നു. വോഡഫോണ്‍ ഐഡിയ്ക്ക് 23.32 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയ്ക്ക് ആകെ 41.87 കോടി ഉപയോക്താക്കളാണ് ഉള്ളത്. എയര്‍ടെലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 34.03 കോടിയാണ്.
Post Your Comments